പ്രമുഖ സണ്‍ഗ്ലാസ് ബ്രാൻഡ് ആയ റെയ്ബാനുമായി ചേര്‍ന്ന് പുതിയ സ്മാര്‍ട്ട് ഗ്ലാസ് അവതരിപ്പിച്ച് മെറ്റ. ഹെയ് മെറ്റ എന്ന് വിളിച്ചാല്‍ സജീവമാകുന്ന റെയ്ബാൻ സ്മാര്‍ട് ഗ്ലാസ് ആണ് ഇരു കമ്പനികളും സംയുക്തമായി അവതരിപ്പിച്ചിരിക്കുന്നത്.മെറ്റ കണക്‌ട് പരിപാടിയില്‍ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ആണ് ഗ്ലാസിന്റെ കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എഐയുടെ സംവിധാനത്തിലാണ് മെറ്റയുടെ പുതിയ സ്മാര്‍ട്ട് ഗ്ലാസ് പ്രവര്‍ത്തിക്കുന്നത്. സ്മാര്‍ട് ഗ്ലാസിലൂടെ ലൈവ് സ്ട്രീം ചെയ്യാൻ സാധിക്കുന്നതായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
ഹാൻഡ്‌സ്ഫ്രീ ആയി ഉപയോഗിക്കാൻ സാധിക്കുന്ന ക്യാമറയാണ് ഇതിന്റെ പ്രധാന സവിശേഷത. സ്മാര്‍ട് ഗ്ലാസിലെ 12 മെഗാപിക്‌സല്‍ ക്യാമറയാണ് ഇതിലുള്ളത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയില്‍ ലൈവ് വീഡിയോ സ്ട്രീമിംഗ് ഇതിലൂടെ സാദ്ധ്യമാകും. ഏകദേശം 25,000 രൂപയാണ് സണ്‍ഗ്ലാസിന്റെ വില. യുഎസ്, കാനഡ, ഓസ്‌ട്രേലിയ, യൂറോപ്യൻ എന്നീ രാജ്യങ്ങളില്‍ നിന്നും ഒക്ടോബര്‍ 17 മുതല്‍ സണ്‍ ഗ്ലാസ് സ്വന്തമാക്കാനാകും. എന്നാല്‍ ഇന്ത്യയില്‍ എന്നാണ് ലോഞ്ച് ചെയ്യുക എന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
പാട്ട് കേള്‍ക്കുന്നതിനും വീഡിയോ, ഫോട്ടോ എന്നിവ കാണുന്നതിനും ഇവ അനുയോജ്യമായിരിക്കുമെന്ന് മെറ്റ അറിയിച്ചു. നേരിട്ട് കണ്‍മുന്നില്‍ സോഷ്യല്‍മീഡിയ പ്രവര്‍ത്തിക്കുന്ന തരത്തിലുള്ള അനുഭവം പകരാൻ സ്മാര്‍ട്ട് ഗ്ലാസിന് സാധിക്കുമെന്ന് കമ്ബനി വാഗ്ദാനം ചെയ്യുന്നു. എഐയുടെ സേവനം ഉപഭോക്താക്കള്‍ക്കിടയില്‍ മെറ്റയുടെ ഉത്പന്നങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷ.
0 Comments