അഞ്ചാലുംമൂട് തൃക്കരുവയിൽ ഉലക്ക കൊണ്ടുള്ള പ്രഹരമേറ്റ് യുവാവ് മരിച്ചു
Sunday, February 05, 2023
കോഴിക്കോട് : താമരശേരി ചുരത്തില്‍ ലോറി നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഞായര്‍ രാത്രി 11 മണിയോടെ ചുരത്തിലെ ഒന്‍പതാം വളവിലാണ് സംഭവം. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് പോകുകയായിരുന്ന പാഴ്സല്‍ ലോറിയാണ് മറിഞ്ഞത്. ചുരം പാതയുടെ സംരക്ഷണഭിത്തി തകര്‍ത്ത ലോറി സമീപത്തെ മരത്തിലിടിച്ച ശേഷം കൊക്കയിലേക്ക് മറിയുകയായിരുന്നു. രണ്ട് കര്‍ണാടക സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. കൊക്കയിലേക്ക് വീണ ലോറി മരങ്ങളില്‍ തട്ടി നിന്നുപോയതിനാല്‍ വലിയ അപകടം ഒഴിവായി. ഒരാഴ്ച മുന്‍പ് ഏഴാംവളവില്‍ ലോറി കേടായതിനെ തുടര്‍ന്നും താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെ രാത്രി ഏഴോടെ ചുരത്തിലെ എട്ടാം വളവില്‍ കാര്‍ നിയന്ത്രണം തെറ്റിയും ഒരപകടം ഉണ്ടായിരുന്നു. ചുരം കയറുന്നതിനിടെ മറ്റൊരു കാറില്‍ തട്ടാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ സംരക്ഷണഭിത്തിയിലിടിച്ചാണ് ഇന്നോവ കാറിന് അപകടം സംഭവിച്ചത്. താഴെ കൊക്കയിലേക്ക് വീഴാതെയിരുന്നതിനാല്‍ വന്‍ അപകടം ഒഴിഞ്ഞു.
0 Comments