തിരുവനന്തപുരം : വനിതാ സംവരണ ബില്ലിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ തെറ്റ് പറയാനാകില്ലെന്ന് മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റ് പി കെ ശ്രീമതി ടീച്ചർ. ഒമ്പത് വർഷം ഉറങ്ങിയവർക്ക് ബിൽ പാസാക്കാൻ ഇതിന് മുമ്പേ അവസരം ഉണ്ടായിരുന്നുവെന്നും മാറ്റത്തിന് തുടക്കം കുറിക്കുമ്പോൾ വനിതാ സംഘടനകളുടെ അഭിപ്രായം തേടാമായിരുന്നുവെന്നും പി കെ ശ്രീമതി പ്രതികരിച്ചു.
അതായിരുന്നു ജനാധിപത്യ രീതിയനുസരിച്ച് വനിതാ സംഘടനകളോട് സംസാരിക്കാമായിരുന്നു. ബില്ലിന്റെ ഉള്ളടക്കം അറിയില്ല. വനിതാ സംവരണ ബിൽ ഉണ്ടാകുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പിച്ച് പറയുന്നില്ല. ബില്ലിന്റെ കാര്യത്തിൽ നാളിതുവരെ ബിജെപിക്കും കോൺഗ്രസിനും അനുകൂല നിലപാടായിരുന്നില്ല.
പാസാക്കിയാൽ നല്ലതെന്നും അവർ പറഞ്ഞു. എത്ര ശതമാനം സംവരണമെന്നോ എപ്പോൾ പ്രാബല്യത്തിൽ വരുമെന്നോ അറിഞ്ഞിട്ടില്ല. ഒരു രാഷ്ട്രീയ പാർട്ടിയും മതിയായ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്നില്ല. എന്നാൽ പ്രാതിനിധ്യം ഉറപ്പാക്കുന്നതിൽ സിപിഐഎം മുൻപന്തിയിലാണെന്നും പി കെ ശ്രീമതി ടീച്ചർ കൂട്ടിച്ചേർത്തു.
0 Comments