പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു മരിച്ച നിലയില്‍. കളമശ്ശേരിയിലെ വീട്ടില്‍ വച്ചാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അറിയാന്‍ കഴിയുന്നത്. കുടുംബവുമൊത്ത് താമസിക്കുകയായിരുന്നു.
കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച നിരവധി പൊതു താല്‍പര്യ ഹര്‍ജികളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ്. വീണ വിജയനെതിരായ മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഇദ്ദേഹം ഹര്‍ജി നല്‍കിയിരുന്നു. ഇത് ഇന്ന് ഹൈക്കോടതി പരിഗണിക്കാന്‍ ഇരിക്കുകയാണ്.
0 Comments