banner

അടുത്ത വര്‍ഷം അമേത്തിയില്‍ സ്മൃതി ഇറാനിയുടെ കെട്ടിവെച്ച കാശ് നഷ്ടപ്പെടും!, രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവുമെന്ന് അജയ് റായി

ലഖ്‌നൗ : അടുത്ത വര്‍ഷം അമേത്തിയില്‍ സ്മൃതി ഇറാനിയുടെ കെട്ടിവെച്ച പണം നഷ്ടപ്പെടുമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവുകയും ചെയ്യുമെന്നും ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അജയ് റായ്. ജന്മാഷ്ടമി ചടങ്ങുകളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ചുകൊണ്ട് രാഹുല്‍ ഗാന്ധിയെ പരാജയ തി ഇറാനി അമേത്തിയില്‍ വിജയിച്ചിരുന്നു.

2024 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാജ്യത്തുടനീളം കോണ്‍ഗ്രസ് മികച്ച പ്രകടനം നടത്തും. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവുന്നതും നിങ്ങള്‍ക്ക് കാണാനാവുമെന്നും അജയ് റായ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ 80 സീറ്റുകളിലും വിജയിക്കാമെന്ന മോഹം ബിജെപി മറന്നേക്കൂ. അമേത്തിയും റായ്ബറേലിയും മറന്നേക്കൂ. അവരെപ്പോളും ഗാന്ധി കുടുംബത്തോടൊപ്പം നിന്നിട്ടുണ്ട്. ഇനിയും അവര്‍ ഗാന്ധി കുടുംബത്തോടൊപ്പം നില്‍ക്കുമെന്നും അജയ് റായ് പറഞ്ഞു.

കേന്ദ്രമന്ത്രി കൗശല്‍ കിഷോറിന്റെ വസതിയില്‍ നടന്ന കൊലപാതകത്തെ കുറിച്ചും അജയ് റായ് സൂചിപ്പിച്ചു. ബിജെപി എന്താണ് അവരുടെ മന്ത്രി കൗശല്‍ കിഷോറിന്റെ വസതിയില്‍ നടക്കുന്നതെന്ന് കാണണം. ചൂതാട്ടമാണ് അവിടെ നടക്കുന്നത്. അവിടെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകവും നടന്നുവെന്നും അജയ് റായ് പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിന്റെ പേര് 'ഇന്‍ഡ്യ' എന്നായതില്‍ ഭരണപക്ഷം അസ്വസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments