കോട്ടയം : പുതുപ്പള്ളിയിൽ ചരിത്രത്തിൽ ഇല്ലാത്ത ഭൂരിപക്ഷം ചാണ്ടി ഉമ്മന് ലഭിക്കുമെന്ന് രമേശ് ചെന്നിതല. ഇടതുപക്ഷ സർക്കാറിന്റെ ആണിക്കൽ ഇളക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ഫലമായിരിക്കും വരാൻ പോകുന്നത്. ഭരണ വിരുദ്ധ വികാരം ശക്തമാണ്. ജനങ്ങളുടെ പ്രതിഷേധം വോട്ടായി അവർ രേഖപ്പെടുത്തിയെന്നും ചെന്നിത്തല പ്രതികരിച്ചു.
പുതിയ പുതുപ്പള്ളിയെ കുറിച്ച് ചർച്ച ചെയ്യുന്നവർക്ക് പഴയ പുതുപ്പള്ളിയെ കുറിച്ച് അറിയില്ല. രണ്ടു പുതുപ്പള്ളിയും ഒന്ന് തന്നെയാണെന്നും ചെന്നിത്തല പറഞ്ഞു. .
ഉച്ചക്കഞ്ഞി വിഷയത്തിലും ചെന്നിത്തല പ്രതികരിച്ചു. സർക്കാറിന് കൊടുക്കാൻ കഴിയാത്തത് വളരെ കഷ്ടമാണ്. അധ്യാപകർക്ക് പഠിപ്പിക്കാൻ സമയമില്ലാതെ അവർ നാടുനീളെ കടം വാങ്ങുകയാണ്. ഉച്ചകഞ്ഞി മുട്ടിച്ച സർക്കാറിന് ജനങ്ങൾ മാപ്പു നൽകില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.
പിന്നാലെ ചെന്നിത്തലക്ക് മറുപടിയായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തി. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വിജയിച്ചാൽ അത് ബിജെപി വോട്ട് മറിച്ചിട്ടായിരിക്കുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ബിജെപി വോട്ട് വാങ്ങിയാൽ മാത്രം ചാണ്ടി ഉമ്മൻ ജയിക്കും. ആര് ജയിച്ചാലും ഭൂരിപക്ഷം ചെറുതായിരിക്കും. ഇടതു പക്ഷത്തിന്റെ ആണിക്കല്ല് ഉറപ്പിക്കുന്ന തിരഞ്ഞെടുപ്പ് ആയിരിക്കും ഇതെന്നാണ് എം വി ഗോവിന്ദൻ പറഞ്ഞത്.
0 Comments