Latest Posts

മമ്മൂട്ടിയുടെ ‘കണ്ണൂര്‍ സ്ക്വാഡ്’ റിലീസ് തീയതി പ്രഖ്യാപിച്ചു!, എഎസ്ഐ ജോര്‍ജ് മാര്‍ട്ടിനെ തിയറ്ററിൽ കാണാൻ ഇനി ദിവസങ്ങൾ മാത്രം

മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ‘കണ്ണൂര്‍ സ്ക്വാഡ്’ റിലീസ് തീയതി പ്രഖ്യാപിച്ചു. നവാഗതനായ റോബി വര്‍ഗീസ് രാജാണ് ചിത്രത്തിന്റെ സംവിധാനം. നേരത്തെ പ്രചരിച്ചിരുന്നത് പോലെ സെപ്റ്റംബര്‍ 28ന് തന്നെ ചിത്രം തിയറ്ററുകളിലെത്തും. റിലീസ് തീയതി അറിയിച്ചുകൊണ്ടുള്ള പോസ്റ്റര്‍ മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

റിയലിസ്റ്റിക് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രത്തിൽ എഎസ്ഐ ജോര്‍ജ് മാര്‍ട്ടിന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണ് ഇത്. ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ഷാഫിയാണ്. തിരക്കഥ ഒരുക്കിയിരിക്കുന്നതു ഷാഫിയോടോപ്പം റോണി ഡേവിഡും ചേർന്നാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.

മമ്മൂട്ടിയ്ക്കൊപ്പം കിഷോർകുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പരമ്പോല്‍, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു.

0 Comments

Headline