Latest Posts

റൊണാള്‍ഡിഞ്ഞൊ ഇന്ത്യ സന്ദര്‍ശിക്കുന്നു

കൊല്‍ക്കത്ത : ബ്രസീല്‍ ഫുട്‌ബോള്‍ രോമാഞ്ചം റൊണാള്‍ഡിഞ്ഞൊ ദുര്‍ഗ പൂജ കാലത്ത് കൊല്‍ക്കത്ത സന്ദര്‍ശിക്കും. ഒക്ടോബര്‍ 19-25 കാലയളവിലാണ് താരം എത്തുക. അര്‍ജന്റീന ക്യാപ്റ്റന്‍ ലിയണല്‍ മെസ്സിയുടെ പ്രതിമ റൊണാള്‍ഡിഞ്ഞൊ അനാഛാദനം ചെയ്യും. മറഡോണ, പെലെ, കഫു തുടങ്ങിയ ലോകോത്തര താരങ്ങള്‍ കൊല്‍ക്കത്ത സന്ദര്‍ശിച്ചിരുന്നു. അര്‍ജന്റീനയുടെ ലോകകപ്പ് ഗോളി എമിലിയാനൊ മാര്‍ടിനേസും ഈയിടെ കൊല്‍ക്കത്തയിലെത്തി. റൊണാള്‍ഡിഞ്ഞോയുടെ ആര്‍10 ഫുട്‌ബോള്‍ അക്കാദമി കൊല്‍ക്കത്തയിലെ രാജാര്‍ഹട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

പ്രശസ്ത ഫുട്‌ബോള്‍ താരം റൊണാള്‍ഡീഞ്ഞോ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നടക്കാവ് ഗേള്‍സ് അപകടം. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ സ്‌കൂളിന് മുന്നിലെ ട്രാഫിക് സിഗ്‌നല്‍ പോസ്റ്റ്‌  റൊണാള്‍ഡീഞ്ഞോ കയറിയ കാറിന് മുന്നിലേക്ക്  വീഴുകയായിരുന്നു.

0 Comments

Headline