banner

'അതിക്രമിച്ച് കയറിയില്ല, സിസിടിവി ദൃശ്യം പരിശോധിച്ചാൽ സത്യം ബോധ്യപ്പെടും'; ആരോപണം നിഷേധിച്ച് ആർഷോ

തിരുവനന്തപുരം : കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ മുറിയിൽ അതിക്രമിച്ചു കയറി യോഗം തടസപ്പെടുത്തിയെന്ന ആരോപണം നിഷേധിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി  പി എം ആർഷോ. താൻ അതിക്രമിച്ച് കടന്നിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ സത്യം ബോധ്യപ്പെടുമെന്നും ആർഷോ പറഞ്ഞു. കാർഷിക സർവകലാശാല വിഷയം സംസാരിക്കാനാണ് പോയത്. വിസിയുടെ ചുമതല വഹിക്കുന്ന ബി അശോക് സർവകലാശാലയിൽ പോകാറില്ല. ഇത്തരം കാര്യങ്ങൾ സംസാരിക്കുകയായിരുന്നു ആവശ്യമെന്നും ആർഷോ പറഞ്ഞു.

ബി അശോക് ഐഎഎസിന്റെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ആണ് ആർഷോയ്ക്കെതിരെ സെക്രട്ടേറിയേറ്റ് ചീഫ് സെക്യൂരിറ്റി ഓഫീസർക്ക് പരാതി നൽകിയത്. ഇന്നലെ വൈകിട്ട് ആയിരുന്നു സംഭവം. ബി അശോക് കേന്ദ്ര സർക്കാരിന്റെ കൃഷി സെക്രട്ടറിമാരുടെ ഓൺലൈൻ യോഗത്തിൽ പങ്കെടുക്കുമ്പോഴാണ് ആർഷോ അതിക്രമിച്ച് കയറിയതെന്നാണ് പരാതിയിൽ പറയുന്നത്. യോഗം കഴിയുന്നത് വരെ കാത്തിരിക്കാൻ വിസമ്മതിച്ചായിരുന്നു അനുവാദമില്ലാതെ അകത്ത് കയറിയത്. സുരക്ഷാ ഉദ്യോഗസ്ഥരെ ആർഷോ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

Post a Comment

0 Comments