Latest Posts

സി.പി.എം നേതാവ് എ വിജയരാഘവന്റെയും മന്ത്രി ആർ ബിന്ദുവിന്റെയും മകൻ വിവാഹിതനായി!, ആശംസകളുമായി മുഖ്യമന്ത്രിയും മമ്മുട്ടിയും ഉൾപ്പെടെ പ്രമുഖർ

തൃശൂർ : സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെയും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെയും മകൻ ഹരികൃഷ്ണൻ വിവാഹിതനായി. മാടക്കത്തറ സ്വദേശി ശരത് ചന്ദ്രന്റെയും വത്സലകുമാരുടെയും മകൾ അശ്വതിയാണ് വധു. 

 തൃശൂർ കുട്ടനെല്ലൂർ സിവീസ് പ്രസിഡൻസിയിൽ നടന്ന വിവാഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, നടൻ മമ്മൂട്ടി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, പ്രതിപക്ഷ ഉപ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, സി.പി.എം പി.ബി അംഗങ്ങളായ വൃന്ദ കാരാട്ട്, എം.എ ബേബി, കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി ടീച്ചർ, മുൻ മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ പോലൊളി മുഹമ്മദ്കുട്ടി,

മന്ത്രിമാർ, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ അടക്കമുള്ളവർ പങ്കെടുത്തു.

0 Comments

Headline