banner

വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം!, ഫേസ്ബുക്കിലൂടെ വിവരമറിഞ്ഞ അമ്മ കിണറ്റിൽ ചാടി ജീവനൊടുക്കി

സുൽത്താൻ ബത്തേരി : വയനാട്ടിൽ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. വൈത്തിരി പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ക്യാമ്പസിനുള്ളിലുണ്ടായ വാഹനാപകടത്തിൽ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സജിൻ മുഹമ്മദാണ് (28) മരിച്ചത്. മകന്റെ മരണ വാർത്ത അറിഞ്ഞ് മാതാവ് ഷീജ കിണറ്റിൽ ചാടി മരിച്ചു.

ഫേസ്ബുക്കിലൂടെ മകന്റെ മരണ വാർത്ത അറിഞ്ഞതോടെ ആത്മഹത്യ ചെയ്യുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Post a Comment

0 Comments