banner

എസ്.വൈ.എസ് കാർഷിക ശില്പശാല സംഘടിപ്പിച്ചു!, 'കന്നിക്കൊയ്ത്ത്' കൊല്ലം കണ്ണനല്ലൂരിൽ ഉദ്ഘാടനം ചെയ്ത് നൈസാം സഖാഫി


കണ്ണനല്ലൂർ : എസ് വൈ എസ് കൊല്ലം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർഷിക ശില്പശാല 'കന്നിക്കൊയ്ത്ത്' കണ്ണനല്ലൂരിൽ സംഘടിപ്പിച്ചു. 'പച്ച മണ്ണിന്റെ ഗന്ധം അറിയുക, പച്ച മനുഷ്യരുടെ രാഷ്ട്രീയം പറയുക' എന്ന പ്രമേയത്തിൽ നടന്ന ശില്പശാല സംസ്ഥാന സമിതി അംഗം ഉസ്താദ് നൈസാം സഖാഫി ഉദ്ഘാടനം നിർവഹിച്ചു. ആലപ്പുഴ  അഗ്രികൾച്ചർ & കെമിസ്റ്റ്, സ്റ്റേറ്റ് അക്മാർക്ക് ഗ്രേഡിങ് ലബോറട്ടറി അസിസ്റ്റന്റ് ഡയറക്ടർ പ്രമോദ് മാധവൻ വിഷയാവതരണം നടത്തി. ജില്ലയിലെ മികച്ച കർഷകർക്കുള്ള അവാർഡുകൾ നേടിയ വ്യക്തികളെ വേദിയിൽ ആദരിച്ചു. എസ് വൈ എസ് കൊല്ലം ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഹമ്മദ് സഖാഫി, മുജീബ് റഹ്മാൻ അഹസനി, ഷെഫീഖ് മുസ്ലിയാർ, മുജീബ് സഖാഫി, ഇല്യാസ് പള്ളിമുക്ക്, യഹിയ മുസ്ലിയാർ, എസ് ആർ ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments