banner

ടൂറിസം വകുപ്പ് കായംകുളത്തെ അവഗണിക്കുകയാണെന്ന പരാമർശം!, വിമർശനം ടൂറിസം മന്ത്രിയ്ക്കെതിരെയല്ല, വാര്‍ത്ത തെറ്റെന്ന് യു പ്രതിഭ എംഎല്‍എ

കായംകുളം : പരസ്യ വിമര്‍ശനം വിവാദമായതോടെ, താൻ ടൂറിസം മന്ത്രിയെ വിമര്‍ശിച്ചു എന്ന വാര്‍ത്ത തെറ്റാണെന്ന് യു പ്രതിഭ എംഎല്‍എ. ടൂറിസം വകുപ്പിന് കായംകുളത്തിനോട് കടുത്ത അവഗണനയാണെന്നും മണ്ഡലത്തിലെ വിനോദ സഞ്ചാര മേഖല അവഗണനയാല്‍ വീര്‍പ്പ് മുട്ടുകയാണെന്നും യു പ്രതിഭ എംഎല്‍എ വിമര്‍ശിച്ചിരുന്നു.

‘ടൂറിസം എന്നാല്‍ കായംകുളം ഇല്ലേയെന്നാണ് സംശയം. ബീച്ചും പുന്നമടയും മാത്രമാണ് ടൂറിസം എന്നാണ് മിഥ്യാധാരണ. മന്ത്രി മുഹമ്മദ് റിയാസിനെ അടക്കം പല മന്ത്രിമാരേയും സമീപിച്ചിട്ടും പരിഹാരമായില്ല. കായംകുളം ആലപ്പുഴയുടെ ഭാഗമാണെന്ന് ഭരണാധികാരികള്‍ ഓര്‍ക്കണം’, എംഎല്‍എ പരസ്യമായി കുറ്റപ്പെടുത്തിയത് ഇങ്ങനെയാണ്.

കായംകുളം കായലോരത്ത് നടന്ന ശുചീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ടൂറിസം വകുപ്പ് കായംകുളത്തെ അവഗണിക്കുകയാണെന്നും മന്ത്രിയെ കണ്ടിട്ടും പരിഹാരം ഉണ്ടായില്ലെന്നും എംഎല്‍എ പറഞ്ഞത്. ഇത് വര്‍ത്തയായതിന് പിന്നാലെയാണ് വിശദീകരണവുമായി എംഎല്‍എ രംഗത്ത് വന്നത്. മന്ത്രിയെ താൻ അത്തരത്തില്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ടൂറിസം വകുപ്പിലെ ഫണ്ടുകള്‍ ചെലവഴിക്കുന്ന അംഗങ്ങളെ അടക്കമാണ് തന്റെ പരാമര്‍ശത്തില്‍ ഉള്‍പ്പെടുത്തിയതെന്നും പ്രതിഭ പറഞ്ഞു.

Post a Comment

0 Comments