banner

ജോ ബൈഡനുമായുള്ള സെലന്‍സ്‌കിയുടെ കൂടിക്കാഴ്ച!, യുക്രെയ്ന് പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ച് അമേരിക്ക, അധിക സുരക്ഷാ സഹായങ്ങള്‍ നല്‍കുമെന്ന് വാഗ്ദാനം


വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കിയും കൂടിക്കാഴ്ച്ച നടത്തി. വൈറ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച്ച. ബൈഡന്‍ യുക്രെയ്ന് പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ചു.

റഷ്യന്‍ അധിനിവേശം ചെറുക്കുന്നതിനായി യുക്രെയ്‌ന് അമേരിക്ക അധിക സുരക്ഷാ സഹായങ്ങള്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്തു. പ്രതിരോധ വകുപ്പിന്റെ സ്റ്റോക്കുകളില്‍ നിന്ന് 128 മില്യണ്‍ ഡോളര്‍ മൂല്യമുള്ള യുഎസ് ആയുധങ്ങളും ഉപകരണങ്ങളും നല്‍കും എന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. യുക്രെയ്‌ന് ലോകരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കും.

വൈറ്റ് ഹൗസ് കാബിനറ്റ് മീറ്റിംഗ് അവസാനിച്ചപ്പോള്‍, സെലന്‍സ്‌കിക്ക് ഷേക്ക്ഹാന്‍ഡ് നല്‍കാന്‍ ബൈഡന്‍ ടേബിളിനടുത്തേക്കുവന്നു. യുക്രെയ്‌ന് സഹായം നല്‍കാനുള്ള ബ്രൈഡന്റെ ശ്രമത്തെ യുഎസ് കോണ്‍ഗ്രസ് പിന്തുണക്കുമോയെന്ന ചോദ്യത്തിന് യുഎസ് കോണ്‍ഗ്രസില്‍ നിന്നും അത് പ്രതീക്ഷിക്കുന്നു, നന്ദി എന്നായിരുന്നു ബൈഡന്റെ മറുപടി.

യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ സെലന്‍സ്‌കി അമേരിക്കന്‍ ജനതയ്ക്ക് നന്ദി അറിയിച്ചു. റഷ്യന്‍ അധിനിവേശം ആരംഭിച്ചതുമുതലുള്ള പിന്തുണയ്ക്ക് നന്ദി അറിയിച്ചു. ഈ 575 ദിവസങ്ങള്‍ക്ക് മേരിക്കന്‍ ജനതയ്ക്ക് നന്ദി, ഈ ദിവസങ്ങളിലെല്ലാം അവര്‍ സാധാരണക്കാരായ യുക്രെയ്ന്‍കാര്‍ക്കെപ്പം നിന്നുവെന്നായിരുന്നു സെലന്‍സ്‌കി അറിയിച്ചത്.

Post a Comment

0 Comments