തിരുവനന്തപുരം : ക്ഷേത്രത്തിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനു നേരെ ജാതി അയിത്തം നടന്നതായി റിപ്പോർട്ട്. താൻ നേരിട്ട ജാതി വിവേചനത്തെപ്പറ്റി കോട്ടയത്ത് നടന്ന വേലന്‍ സൊസൈറ്റി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോള്‍ മന്ത്രി തന്നെയാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നതിനായി തുനിഞ്ഞ മന്ത്രിക്ക് നിലവിളക്ക് കൊളുത്താന്‍ കൊണ്ട് വന്ന തിരി നല്‍കിയില്ല. പ്രധാന പൂജാരി നിലവിളക്ക് കൊളുത്തിയ ശേഷം സഹപൂജാരിയ്ക്ക് നല്‍കി. പൂജാരി ആ തിരി മന്ത്രിയ്ക്ക് കൈമാറിയില്ല. നിലത്ത് വെച്ച ശേഷം എടുത്ത് കത്തിക്കാന്‍ ആവശ്യപ്പെടുകയാണുണ്ടായത്. എന്നാല്‍ മന്ത്രി നിലത്ത് നിന്നും തിരി എടുത്ത് കത്തിച്ചില്ല.
ഉദ്ഘാടന പ്രസംഗത്തില്‍ ജാതി അയിത്തത്തിന്നെതിരെ മന്ത്രി ആഞ്ഞടിച്ചു. ”തനിക്ക് അയിത്തം കല്‍പ്പിക്കുന്ന നിങ്ങള്‍ ഞാന്‍ നല്‍കുന്ന പണത്തിനു അയിത്തം കല്‍പ്പിക്കാറില്ലല്ലോ. കേരളത്തില്‍ അയിത്തമില്ലെങ്കിലും ചിലരുടെ മനസ്സില്‍ അയിത്തം നിലനില്‍ക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ അവ ചിലര്‍ എടുത്തുപയോഗിക്കുന്നു”. ക്ഷേത്രത്തിലെ പ്രസംഗത്തില്‍ മന്ത്രി ചൂണ്ടിക്കാട്ടി.
0 Comments