banner

ഗണേഷ് കുമാറിനെ മന്ത്രിയാക്കിയാൽ സർക്കാരിന്റെ പ്രതിച്ഛായ നശിക്കും!, സ്വഭാവ ശുദ്ധി ഇല്ലാത്ത ആളാണ് ഗണേശെന്ന് വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം : കെ ബി ഗണേഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗണേഷ് കുമാറിനെ മന്ത്രിയാക്കിയാൽ സർക്കാരിന്റെ പ്രതിച്ഛായ നശിക്കുമെന്നും സ്വഭാവ ശുദ്ധി ഇല്ലാത്ത ആളാണദ്ദേഹമെന്നും വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളോട് പറഞ്ഞു. ഫെനി ബാലകൃഷ്ണൻ ലോക ഫ്രോഡ് ആണ്. മെനയുന്നത് കള്ളക്കഥകളാണ്.

മാന്യനായ കലഞ്ഞൂർ മധുവിനെ പുറത്താക്കിയാണ് ഗണേഷ് കുമാറിന് എൻഎസ്എസിൽ ഭാരവാഹിത്വം കൊടുത്തത്. കുലംകുത്തികളുടെ ഭീഭത്സ രൂപമാണ് സിബിഐ റിപ്പോർട്ടിലൂടെ പുറത്തുവന്നത്. എൽഡിഎഫ് അധികാരത്തിൽ എത്തിയത് കിറ്റ് കൊടുത്താണ്. ഉമ്മൻചാണ്ടിക്ക് മാധ്യമങ്ങൾ കൊടുത്ത ദൈവിക പരിവേഷമാണ് പുതുപ്പള്ളിയിലെ യുഡിഎഫിന്റെ വലിയ വിജയത്തിന് കാരണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

إرسال تعليق

0 تعليقات