ചീത്ത കൊളസ്ട്രോൾ ഹൃദയാഘാതം, പക്ഷാഘാതം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. അടിസ്ഥാനപരമായി രക്തത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന്റെ സാന്നിധ്യമാണ് കൊളസ്‌ട്രോൾ. കാലക്രമേണ ഉയർന്ന കൊളസ്ട്രോൾ ധമനികളെ നശിപ്പിക്കുകയും ഹൃദ്രോഗത്തിന് കാരണമാവുകയും സ്ട്രോക്കിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
കൊറോണറി ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് നിങ്ങളുടെ ഹൃദയപേശികളിലേക്കുള്ള ഓക്സിജൻ സമ്പുഷ്ടമായ രക്തത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തും. ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുക്കാം ഈ ഭക്ഷണങ്ങൾ.
മഞ്ഞൾ
പണ്ട് മുതൽക്കേ ഉപയോഗിച്ച് വരുന്ന സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. ഇതിൽ കുർക്കുമിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുന്നതും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതും ഉൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. രാവിലെ ചെറുചൂടുള്ള വെള്ളത്തിൽ ഒരു സ്പൂൺ മഞ്ഞൾ ചേർത്ത് കഴിക്കുന്നത് എൽഡിഎൽ കുറയ്ക്കാൻ സഹായിക്കും.
ഗ്രീൻ ടീ
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ പാനീയമാണ് ഗ്രീൻ ടീ. ഇതിന് ആന്റി-ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ശരീരത്തിനെ അനാവശ്യ കൊഴുപ്പ് കുറയ്ക്കുന്നതിന് ഗ്രീൻ ടീ സഹായകമാണ്.
വെളുത്തുള്ളി
അല്ലിസിൻ എന്ന സംയുക്തം വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്നു. കൊളസ്‌ട്രോൾ ഗണ്യമായി കുറയ്ക്കാൻ ഈ സംയുക്തം സഹായിക്കുന്നു.
ഫ്ളാക്സ് സീഡുകൾ
ഉയർന്ന അളവിൽ ആൽഫ-ലിനോലെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ നിയന്ത്രണത്തിന് നല്ലതാണ്.
മല്ലിയില
പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളാലും സമ്പന്നമാണ് മല്ലിയില. ഇതിൽ ഫോളിക് ആസിഡ്, വിറ്റാമിൻ സി, എ, ബീറ്റാ കരോട്ടിൻ എന്നിവയുണ്ട്. അതിരാവിലെ മല്ലിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊളസ്‌ട്രോളിനും ശരീരഭാരം കുറയ്ക്കാനും സഹായകമാണ്.
0 Comments