Latest Posts

കോട്ടയത്തേക്കുവന്ന വീഡിയോ കോളില്‍ മാര്‍പാപ്പ; കുടുംബത്തിന് അനുഗ്രഹാശിസ്സുകള്‍ നേര്‍ന്നു

കോട്ടയം : വത്തിക്കാനില്‍നിന്ന് കേരളത്തിലേക്ക് വന്ന വീഡിയോ കോളില്‍ മാര്‍പാപ്പ. ചെത്തിപ്പുഴ സി.എം.ഐ ആശ്രമ വികാരിയായ തോമസ് ആന്റണിയുടെ കല്ലുകളയുടെ കുടുംബവുമായാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സംസാരിച്ചതും അനുഗ്രാശിസ്സുകള്‍ നേര്‍ന്നതും.

പോപ്പ് ഫ്രാന്‍സിസിന്റെ യാത്രാപരിപാടികളും സന്ദര്‍ശനങ്ങളും ക്രമീകരിക്കുന്ന ഫാദര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ ഫോണിലൂടെയാണ് മാര്‍പാപ്പ ഫാ. തോമസിന്റെ അമ്മയേയും മറ്റു കടുംബാംഗങ്ങളേയും കണ്ടത്.

കേരളത്തിലെ ഒരു കുടുംബവുമായി പോപ്പ് ഫ്രാന്‍സിസ് നടത്തിയ സംഭാഷണത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കന്നുണ്ട്.

0 Comments

Headline