banner

നടൻ ചിമ്പു വിവാഹത്തിനൊരുങ്ങുന്നു!, വധു പ്രമുഖ സിനിമാ ഫിനാൻഷ്യറുടെ മകൾ, തമിഴ് സിനിമാലോകത്തെ ഞെട്ടിച്ച് ചിമ്പുവിന്റെ വിവാഹ വാർത്ത

തമിഴകം ഏറെ പ്രതീക്ഷയോടെ കണ്ട താരോദയമായിരുന്നു ചിമ്ബുവിന്റേത്. മികച്ച നടൻ, ഗായകൻ, ഡാൻസര്‍ തുടങ്ങി പല മേഖലകളില്‍ കഴിവുള്ള ചിമ്ബുവിന് സൂപ്പര്‍താരമായി മാറാൻ കഴിയുമെന്ന് ഏവരും പ്രതീക്ഷിച്ചു. എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. തേടി വന്ന സൗഭാഗ്യങ്ങളെല്ലാം ചിമ്ബു തട്ടിത്തെറിപ്പിച്ചു എന്നാണ് സിനിമാ ലോകത്തെ സംസാരം. ഷൂട്ടിംഗിനോട് സഹകരിക്കാതിരിക്കല്‍, കോള്‍ ഷീറ്റ് നല്‍കിയിട്ടും ഷൂട്ടിന് എത്താതിരിക്കുക, നിര്‍മാതാക്കള്‍ക്ക് നഷ്ടമുണ്ടാകുന്ന പ്രവൃത്തികള്‍ തുടങ്ങി പല ആരോപണങ്ങള്‍ ചിമ്ബുവിന് നേരെ വന്നു.

2010ന് ശേഷം ചിമ്ബുവിന്റെ കരിയറില്‍ വലിയ പതനമാണുണ്ടായത്. നട‌നെ തേടി സിനിമകള്‍ വരാതെയായി. ഇതിനിടെ സ്ക്രീൻ പ്രസൻസ് നഷ്‌ടപ്പെട്ടെന്ന് ആരാധകരും ചൂണ്ടിക്കാട്ടാൻ തുടങ്ങി. ഏറെ പണിപ്പെട്ടാണ് ശരീരഭാരം കുറച്ച്‌ താരം പഴയ ഫിറ്റ്നെസ് വീണ്ടെടുത്തത്. കരിയറില്‍ ഇന്ന് തിരിച്ച്‌ വരവിന്റെ പാതയിലാണ് ചിമ്ബു. നടന്റെ വ്യക്തി ജീവിതവും ഒരു കാലത്ത് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. നയൻതാര, ഹൻസിക എന്നിവരുമായുള്ള പ്രണയമാണ് ചിമ്ബുവിനെ മുമ്ബ് വാര്‍ത്തകളില്‍ നിറച്ചത്. രണ്ട് പ്രണയങ്ങളും തകര്‍ന്നു.

ചിമ്ബു കരിയറിലെ മോശം ഘട്ടത്തിലൂടെ കടന്ന് പോകുന്ന കാലത്താണ് ഹൻസികയുമായുള്ള പ്രണയം അവസാനിക്കുന്നത്. 40 കാരനായ ചിമ്ബു ഇപ്പോഴും അവിവാഹിതനാണ്. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ മിക്കപ്പോഴും നടന് നേരിടേണ്ടി വരാറുണ്ട്. ചിമ്ബുവിനെക്കുറിച്ചുള്ള പുതിയൊരു വാര്‍ത്തയാണ് തമിഴ് മാധ്യമങ്ങളില്‍ നിന്നും പുറത്ത് വരുന്നത്. നടൻ വിവാഹത്തിന് ഒരുങ്ങുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.‌കുടുംബം ന‌ടന്റെ വിവാഹം തീരുമാനിച്ചെന്നും സിനിമാ രംഗത്ത് നിന്ന് തന്നെയുള്ള പെണ്‍കുട്ടിയാണെന്നുമാണ് വിവരം. തമിഴകത്തെ അറിയപ്പെടുന്ന നിര്‍മാതാവാണ് ചിമ്ബുവിന്റെ പിതാവ് ടി രാജേന്ദര്‍. ഇദ്ദേഹത്തിന്റെ പരിചയത്തിലുള്ള ഒരു പ്രമുഖ ഫിലിം ഫിനാൻഷ്യറുടെ മകളാണ് വധുവെന്നും റിപ്പോര്‍ട്ടുണ്ട്. വിവാഹം ചെയ്ത് പിന്നീട് വേര്‍പിരിയാൻ താല്‍പര്യമില്ലെന്നാണ് ബാച്ചിലറായി തുടരുന്നതിന് കാരണമായി മുമ്ബൊരിക്കല്‍ ചിമ്ബു പറഞ്ഞത്.

ജീവിതത്തില്‍ ആരെയെങ്കിലും പോയി വിവാഹം ചെയ്യാൻ പറ്റില്ല. കുട്ടികളെ വിവാഹത്തിന് നിര്‍ബന്ധിച്ച്‌ ബുദ്ധിമുട്ടിക്കരുതെന്നാണ് മാതാപിതാക്കളോടുള്ള എന്റെ അപേക്ഷ. സമൂഹം നല്‍കുന്ന ഈ സമ്മര്‍ദ്ദം മൂലം തെറ്റായ നിരവധി വിവാഹങ്ങള്‍ നടന്നിട്ടുണ്ട്. മക്കള്‍ അവരുടെ ജീവിതം ജീവിക്കട്ടെ. ആരാണ് അവര്‍ക്ക് അനുയോജ്യരെന്ന് അവര്‍ കണ്ടെത്ത‌ട്ടെ. അതിനൊക്കെയപ്പുറം ഒരാള്‍ക്ക് പറ്റിയ വ്യക്തിയെ ശരിയായ സമയത്ത് അയക്കുന്ന ദൈവമുണ്ട്. അതുവരെയും നിശബ്ദമായി കാത്തിരിക്കുന്നതാണ് ഏറ്റവും നല്ലതെന്നും ചിമ്ബു അന്ന് വ്യക്തമാക്കി.

പ്രണയ ഗോസിപ്പുകളില്‍ ഒരു കാലത്ത് തുടരെ വന്നിരുന്നെങ്കിലും ഇന്ന് ചിമ്ബു വ്യക്തി ജീവിതത്തില്‍ സ്വകാര്യത പുലര്‍ത്തുന്നു. നയൻതാരയുമായുള്ള ചിമ്ബുവിന്റെ പ്രണയം വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. വല്ലവൻ എന്ന സിനിമയ്ക്കി‌ടെയാണ് ഇരുവരും അടുത്തത്. പ്രണയകാലത്ത് ഇരുവരുടെയും ചുംബന ദൃശ്യങ്ങള്‍ ലീക്കായി. ഇത് കോളിവുഡില്‍ കോളിളക്കം സൃഷ്ടിച്ചു. പിന്നീട് കുറച്ച്‌ നാളുകള്‍ക്കുള്ളില്‍ ഇരുവരും പിരിഞ്ഞു.

പിന്നീട് കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹൻസിക ചിമ്ബുവിന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്. വാല് എന്ന സിനിമയ്ക്കിടൊണ് രണ്ട് പേരും പ്രണയത്തിലായത്. എന്നാല്‍ കുറച്ച്‌ നാളുകള്‍ക്കുള്ളില്‍ ഇരുവരും അകന്നു. മുൻകാമുകിമാരായ രണ്ട് പേരും ഇന്ന് മറ്റൊരു ജീവിതത്തിലേക്ക് ക‌ടന്നു. സംവിധായകൻ വിഘ്നേശ് ശിവനെയാണ് നയൻതാര വിവാഹം ചെയ്തത്. കഴിഞ്ഞ വര്‍ഷമായിരുന്നു വിവാഹം. ബിസിനസുകാരനായ സൊഹൈല്‍ കത്തൂര്യയെയാണ് ഹൻസിക വിവാഹം ചെയ്തത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഹൻസിക വിവാഹിതയായത്.

ചിമ്ബു-ഹൻസിക പ്രണയം തകര്‍ന്നതിനെക്കുറിച്ച്‌ മുമ്ബൊരിക്കല്‍ ഫിലിം ജേര്‍ണലിസ്റ്റ് ചെയ്യാറു ബാലു സംസാരിച്ചിട്ടുണ്ട്. കു‌ട്ടിക്കാലം മുതല്‍ ഒരു ബുദ്ധിമുട്ടുമില്ലാതെ എല്ലാ സൗകര്യങ്ങളൊടെയും വളര്‍ന്ന ചിമ്ബുവിന് എല്ലാം തമാശയാണ്. ചിമ്ബുവിന് കു‌ട്ടിക്കളി മാറിയിട്ടില്ല. നടന്റെ പെരുമാറ്റമാണ് ഹൻസിക അകലാൻ കാരണമായതെന്ന് അന്ന് ചെയ്യാറു ബാലു പറഞ്ഞു.


Post a Comment

0 Comments