ന്യൂഡൽഹി : വനിതാ സംവരണ ബില്‍ ലോക് സഭ പാസാക്കിയതോടെ ബില്‍ ഇന്നു രാജ്യസഭയില്‍ വരും. 454 വോട്ടിനാണ് ബില്‍ ലോക്സഭയില്‍ പാസായത്. പുതിയ പാർലമെന്റ് മന്ദിരത്തിലെ സമ്മേളനത്തിൽ അവതരിപ്പിച്ച ആദ്യ ബില്ലാണ് ഇന്ന് രാജ്യസഭയിലെത്തുന്നത്. രാജ്യസഭ കടന്നാൽ ബില്‍ നിയമമാകും.
മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ രാജ്യസഭ കൂടി പാസാക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും. ബില്ലിന്റെ പിതൃത്വം അവകാശപ്പെട്ട് ബി.ജെ.പിയിലെയും കോൺഗ്രസിലെയും അംഗങ്ങൾ പോരടിച്ചു.
2010ൽ യു.പി.എ സർക്കാർ കൊണ്ടുവന്ന ബിൽ രാജ്യസഭയിൽ പാസായതാണെന്നും സമാജ്‌വാദി പാർട്ടി, ആർ.ജെ.ഡി കക്ഷികൾ എതിർത്തതിനാൽ ലോക്‌സഭയിൽ പാസായില്ലെന്നും അവർ പറഞ്ഞു. ബിൽ നടപ്പാക്കാൻ ആത്മാർത്ഥ ശ്രമമുണ്ടായത് നരേന്ദ്രമോദി സർക്കാരിൽ നിന്നാണെന്ന് അമിത് ഷാ അവകാശപ്പെട്ടു.
0 Comments