Latest Posts

കോയമ്പത്തൂരിന് സമീപം വാഹനാപകടം!, മലയാളി യുവാവിന് ദാരുണാന്ത്യം

കോയമ്പത്തൂരിന് സമീപമുള്ള മധുക്കരയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. മമ്പുറം സ്വദേശി ഇസ്മയില്‍ പാണഞ്ചേരി (38) ആണ് മരിച്ചത്. മധുക്കരയിലെ ഒരു ടീഷോപ്പില്‍ ജീവനക്കാരനായിരുന്നു. ഇരുചക്ര വാഹനത്തില്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെ കാറുമായി കൂട്ടിയിടിച്ചാണ് അപകടം.

പിതാവ് : അബൂബക്കര്‍, മാതാവ്: ഇത്തിക്കുട്ടി. ഭാര്യ: ഉമ്മുഹബീബ. മക്കള്‍: ഫാത്വിമ ഫിദ, മുഹമ്മദ് അബ്‌റാര്‍, ഫാത്വിമ ഫെല്ല. മയ്യിത്ത് ഇന്ന് വൈകിട്ട് മമ്പുറം പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.

0 Comments

Headline