Latest Posts

വില കൂടിയ വാച്ച് ഓൺലൈനിലൂടെ വാങ്ങി...ശേഷം കേടാണെന്ന കാരണം പറഞ്ഞ് തിരിച്ചയച്ചു!, ഒർജിനൽ എടുത്തിട്ട് ഡ്യൂപ്ലിക്കേറ്റ് തിരിച്ചയച്ച് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ

പെരുമ്പാവൂര്‍ : ഓണ്‍ലൈനിലൂടെ വില കൂടിയ വാച്ച് വാങ്ങിയ ശേഷം കേടാണെന്ന കാരണം പറഞ്ഞ് ഡ്യൂപ്ലിക്കേറ്റ് വാച്ച് തിരിച്ചയച്ച് പണം തട്ടിയ പ്രതി അറസ്റ്റിൽ. പെരുമ്പാവൂര്‍ മഞ്ഞപ്പെട്ടിയിലെ ലിയാഖത്ത് അലീഖാനെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ലിയാഖത്ത് തൊണ്ണൂറായിരം രൂപയുടെ ആപ്പിള്‍ വാച്ച് ഓണ്‍ലൈനിലൂടെയാണ് വാങ്ങിയത്. ശേഷം വാച്ച് കേടാന്നെന്നും പറഞ്ഞ് ഇതിന്റെ ഡ്യൂപ്ലിക്കേറ്റ് വാച്ച് തിരിച്ചയച്ച് പണം തട്ടുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്.  ഇയാളെ സമാന സംഭവത്തിന് ഹരിപ്പാട് പോലീസും കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തിരുന്നു.  ഇത് കൂടാതെ ഊന്നുകല്‍, കോതമംഗലം, മൂന്നാര്‍ പോലീസ് സ്റ്റേഷന്‍ പരിധികളിലും ഇയാള്‍ തട്ടിപ്പ് നടത്തിയതായാണ് പോലീസ് പറയുന്നത്.

0 Comments

Headline