banner

അനിയനുമായി ​ഗുസ്തി പിടിച്ചു!, മരണം സംഭവിച്ചത് നിലത്തടിച്ചപ്പോൾ, യുവാവിൻ്റെ മരണത്തിൽ സഹോദരന്റെ മൊഴി പുറത്ത്

തിരുവനന്തപുരം : ചേട്ടന്‍ അനിയനെ കൊന്ന് കുഴിച്ച്മൂടിയ സംഭവത്തില്‍ സഹോദരന്‍ ബിനുവിന്റെ മൊഴി പുറത്ത്. അനിയന്‍ രാജുമായി ഗുസ്തി പിടിക്കുകയും നിലത്തടിച്ചപ്പോള്‍ മരിച്ചുപോയെന്നും ബിനു പറഞ്ഞു. രാജ് മദ്യപിച്ചിരുന്നു. രാജ് മരിച്ചപ്പോള്‍ ചവറിടാന്‍ കുഴിച്ച കുഴിയിലിട്ട് പിന്നീട് മൂടിയെന്നും ബിനുവിന്റെ മൊഴിയില്‍ പറയുന്നു. ഇന്ന് രാവിലെയാണ് ബിനു കുറ്റം സമ്മതിച്ചത്. മകനെ കാണാനില്ലെന്ന് അമ്മ നല്‍കിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തില്‍ വീടിന്റെ പിന്‍ഭാഗത്ത് നിന്നും അനിയന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കൊന്നശേഷം മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കൊല്ലപ്പെട്ട ഇളയ മകന്‍ രാജിനെ അവസാനം കാണുന്നത് കഴിഞ്ഞ മാസം 26നാണെന്ന് അമ്മ ബേബി പറഞ്ഞു. രാത്രി ബന്ധു വീട്ടില്‍ കിടക്കും. പകല്‍ മകന്‍ ബിനുവിന് ഭക്ഷണവുമായി വരുമായിരുന്നു. കൊല്ലപ്പെട്ട രാജ് ജോലിക്കു പോയിരുന്നുവെന്നാണ് എപ്പോഴും പറഞ്ഞത്. ബിനുവിന് മാനസിക പ്രശ്‌നമുണ്ട്. കുഴി മൂടിയപ്പോള്‍ സംശയം തോന്നിയാണ് പോലിസില്‍ പരാതി നല്‍കിയതെന്നും ബേബി പറഞ്ഞു.

إرسال تعليق

0 تعليقات