കൊൽക്കത്ത : പശ്ചിമ ബംഗാളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ചാക്കിൽ ക്കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി. നദീതീരത്ത് നിന്ന് ചാക്കില്‍ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ജെയ്പാല്‍ഗുരി ജില്ലയിലെ ധുപ്ഗുരി ജില്ലയിലെ ധുപ്ഗുരിയിലാണ് സംഭവം. 11കാരിയാണ് ബലാത്സംഗം ചെയ്യപ്പെട്ടതെന്നും കൊലപ്പെടുത്തിയ ശേഷം ചാക്കില്‍ പൊതിഞ്ഞ് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
സംഭവത്തില്‍ പ്രദേശവാസിയായ യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. കൃത്യം നടത്തിയ ശേഷം പ്രതി ഭാര്യയുടെ വീട്ടിലേക്ക് കടന്നു കളഞ്ഞു. ഏതാനും ദിവസം മുമ്ബ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഡോഗ് സ്ക്വാഡിന്‍റെ സഹായത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നദീ തീരത്ത് നിന്ന് മൃതദേഹം പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
0 Comments