ഡൽഹി : മഹാരാഷ്‌ട്രയിലെ സർക്കാർ ആശുപത്രിയിൽ വീണ്ടും രോഗികൾ കൂട്ടത്തോടെ മരണപ്പെട്ടു. 12 നവജാതശിശുക്കളുൾപ്പെടെ 24 രോഗികൾ മരണപ്പെട്ടു. നന്ദേഡിലെ സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറിനുള്ളിലാണ് 24 രോഗികൾ മരിച്ചത്.
അതേസമയം, മരണത്തിൽ ആശുപത്രി അധികൃതർ പ്രതികരണവുമായി രംഗത്തെത്തി. മതിയായ ചികിത്സ നൽകാൻ കഴിഞ്ഞില്ലെന്ന് ആശുപത്രി അധികൃതർ തുറന്നു സമ്മതിച്ചു. ആവശ്യത്തിനു മരുന്നും സ്റ്റാഫും ഇല്ലായിരുന്നുവെന്ന് അധികൃതർ പറയുന്നു. സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസും രംഗത്തെത്തി.
0 Comments