banner

ട്രെയിനുകളിലെ യാത്രക്കാര്‍ ഉറങ്ങുമ്പോൾ മോഷണം!, രണ്ട് യുപി സ്വദേശികള്‍ കേരളത്തിൽ പിടിയില്‍, പിടിയിലായത് യുവതിയുടെ പാദസരം നഷ്ടപ്പെട്ടതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ

തിരുവനന്തപുരം : ട്രെയിനില്‍ ആഭരണങ്ങള്‍ മോഷണം നടത്തുുന്ന സംഘത്തെ ആർ.പി.എഫ് പിടികൂടി. പിടിയിലായ ഉത്തരപ്രദേശ് സ്വദേശികളില്‍ നിന്നും ഒന്‍പത് സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തി. ആറ് ലക്ഷം രൂപ വിലവരുന്ന 16 പവനോളം സ്വര്‍ണമാണ് പ്രതികളില്‍ നിന്നും പിടിച്ചെടുത്തത്. യുപി സ്വദേശികളായ അഭയ് രാജ് സിങ്, ഹരിശങ്കര്‍ ഗിരി എന്നിവരാണ് ആര്‍പിഎഫിന്റെ പിടിയിലായത്.

ഇവര്‍ രാത്രി യാത്രക്കാര്‍ ഉറങ്ങുമ്പോഴാണ് മോഷണം നടത്തിയിരുന്നത്. സെപ്റ്റംബര്‍ രണ്ടിന് കായംകുളത്തുവെച്ച് നിസാമുദ്ദിന്‍ എക്‌സ്പ്രസില്‍ യുവതിയുടെ പാദസരം പ്രതികള്‍ മോഷ്ടിച്ചു. അടുത്ത ദിവസം ഓഖ എക്‌സ്പ്രസില്‍ എറണാകുളം സ്വദേശിനിയായ യുവതിയുടെ പാദസരം നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് യുവതികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍പിഎഫ് ആന്വേഷണം ആരംഭിച്ചു.

അതേസമയം കൂടുതല്‍ പേര്‍ സംഘത്തില്‍ ഉണ്ടെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നുമാണ് വിവരം. പ്രതികള്‍ യുപിയില്‍ നിന്ന് വിമാനത്തില്‍ ഗോവയില്‍ എത്തിയ ശേഷം തിരുവനന്തപുരത്തേക്ക് രാത്രി ട്രെയിനില്‍ യാത്ര ചെയ്താണ് മോഷണം നടത്തുന്നത്. ഇവര്‍ രാജ്യത്തിന്റെ പല ഭാഗത്തും സമാനരീതിയില്‍ മോഷണം നടത്തുന്നതായിട്ടാണ് വിവരം.

Post a Comment

0 Comments