ന്യൂഡൽഹി : വിവാഹ അഭ്യർഥന നിരസിച്ചതിനു സഹപ്രവർത്തകയെ കൊലപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥൻ സംഭവം മറച്ചുവച്ചത്
2 വർഷം. ഉത്തർപ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥ മോന യാദവിന്റെ (27) കൊലപാതകത്തിലാണ് ഡൽഹി പൊലീസ് ഹെഡ് കോൺസ്റ്റബിൾ സുരേന്ദ്ര റാണ (42). കോവിഡ് വാക്സീൻ രേഖകളും ഫോൺ കോളുകളുമടക്കം കൃത്രിമമായി ഉണ്ടാക്കിയാണ് കൊല്ലപ്പെട്ട യുവതി ജീവിച്ചിരിപ്പുണ്ടെന്ന് പ്രതി വരുത്തിത്തീർക്കുകയായിരുന്നു.
ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിന്റെ രണ്ടുമാസം നീണ്ട അന്വേഷണത്തിനു ശേഷമാണ് പ്രതിയെ കണ്ടെത്തിയത്. ഇയാൾക്ക് സഹായം ചെയ്തതിന് ഭാര്യാസഹോദരൻമാരെയും പിടിയിലാക്കിയത്. ഇയാൾ കൊലപാതകം നടത്തിയശേഷം മൃതദേഹം പല കഷ്‌ണങ്ങളാക്കി കനാലിൽ തള്ളുകയായിരുന്നു. മോന യാദവിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു സഹോദരിയുടെ ശ്രമങ്ങൾക്കാണ് നീതി കിട്ടിയത്. ഒളിച്ചോടിയെന്ന് പറഞ്ഞു പൊലീസ് തീര്ക്കാൻ ശ്രമിച്ച കേസിൽ നീതി തേടി നിരവധി തവണ ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നു.
0 Comments