സംസ്ഥാന യുവജനക്ഷേമബോര്‍ഡും പൂതക്കുളം ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന 'കേരളോത്സവം 2023'ന്റെ വിവിധ മത്സരങ്ങളിലേക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചു. പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരായവര്‍ക്കും 2023 നവംബര്‍ ഒന്നിന് 15നും 45നും മദ്ധ്യേ പ്രായമുള്ളവര്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാം. അത്‌ലറ്റിക്സ്, ഫുട്ബോള്‍, ക്രിക്കറ്റ്, വോളിബോള്‍, വടംവലി, ഷട്ടില്‍ ബാഡ്മിന്റണ്‍, കബഡി, ചെസ്സ്, സാഹിത്യ രചന തുടങ്ങി ഇനങ്ങളിലാണ് മത്സരങ്ങള്‍.
കലാമത്സര ഇനങ്ങളില്‍ ഒരാള്‍ക്ക് നാല് വ്യക്തിഗതഇനങ്ങളിലും മൂന്ന് ഗ്രൂപ്പ്ഇനങ്ങളിലും മത്സരിക്കാം. അപേക്ഷകള്‍ ഒക്ടോബര്‍ ആറിന് ഉച്ചയ്ക്ക് രണ്ടിനകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലഭ്യമാക്കണം.
ഒക്ടോബര്‍ എട്ടിന് ആരംഭിക്കുന്ന ഗ്രാമപഞ്ചായത്ത്തല കേരളോത്സവത്തിന്റെ ഉദ്ഘാടനം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ നിര്‍വഹിക്കും. പൂതക്കുളം സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം, ഗ്രാമപഞ്ചായത്ത് ഹാള്‍, പാര്‍ക്ക് മുക്ക് ബ്രദേഴ്സ് ക്ലബ്ബ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. ഒക്ടോബര്‍13നാണ് സമാപനം.
0 Comments