ന്യൂഡല്‍ഹി : രാജ്യത്ത് പാചക വാതക സിലിണ്ടറിന്‍റെ വില വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന്റെ വിലയാണ് വര്‍ധിപ്പിച്ചത്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. എന്നാൽ ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
പുതിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു. വില കൂട്ടിയതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1731.50 ആയി ഉയര്‍ന്നു.
വാണിജ്യ ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറിന് കഴിഞ്ഞ മാസം 158 രൂപ കുറച്ചിരുന്നു. എല്ലാ മാസവും ഒന്നാം തിയതി രാജ്യത്ത് പാചക വാതക സിലിണ്ടറിന്‍റെ വിലയിൽ മാറ്റം വരുത്താറുണ്ട്.
0 Comments