കൊല്ലം : റെയിൽവേ പ്ലാറ്റ് ഫോമിൽ നിന്ന പോലീസ് ഉദ്യോഗസ്ഥനെ
കത്രിക കൊണ്ട് തലയിൽ കുത്തിപ്പരിക്കേല്പിച്ച യുവാവ് പിടിയിൽ. തിരുവനന്തപുരം പുതുക്കുറുച്ചി സ്വദേശി പ്രശാന്ത് (22) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒ രാകേഷിനെയാണ് യുവാവ് അക്രമിച്ചത്. റെയിൽവേ പ്ലാറ്റ് ഫോമിൽ മറ്റു യാത്രക്കാർക്ക് യുവാവ് ശല്യം സൃഷ്ടിടിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പ്രതിയോട് അവിടെ നിന്ന് മാറാൻ രാകേഷ് ആവശ്യപ്പെടുകയായിരുന്നു. ഇതിൽ പ്രകോപിതനായി പ്രതി ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
അക്രമ സമയം യുവാവ് ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുള്ളതായി പോലീസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഇയാൾക്കെതിരെ തിരുവനന്തപുരത്ത് ഒന്നിലധികം ക്രിമിനൽ കേസുകൾ നിലവിലുള്ളതായി പോലീസ് അറിയിച്ചു. പ്രതിക്കെതിരെ 308,353,332,324 തുടങ്ങിയ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. മെഡിക്കൽ പരിശോധനകൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
0 Comments