banner

കേരളത്തിൽ സ്വകാര്യബസുകളുടെ ഉപയോഗ കാലാവധി 22 വര്‍ഷമായി നീട്ടി ; ഇളവുനല്‍കിയത് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വകാര്യബസുകളുടെ ഉപയോഗ കാലാവധി 22 വര്‍ഷമായി നീട്ടി.15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ഉപയോഗകാലാവധി നീട്ടിയത്.

സ്വകാര്യബസ്സുടമകള്‍ നല്‍കിയ നിവേദനം പരിഗണിച്ചുകൊണ്ട് മന്ത്രി ആന്റണി രാജുവാണ് ഇളവുനല്‍കിയത്.

കോവിഡ് മഹാമാരിയുടെ കാലയളവില്‍ പരിമിതമായി മാത്രം സര്‍വീസ് നടത്താന്‍ കഴിഞ്ഞിരുന്ന സ്വകാര്യ ബസുകള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് ഇത്തരം വാഹനങ്ങളുടെ കാലാവധി  22 വര്‍ഷമായി നീട്ടുന്നത്. പരിസരമലിനീകരണത്തോത് കൂടിയ ഭാരത് സ്റ്റേജ് രണ്ട്, മൂന്ന് വിഭാഗത്തില്‍പ്പെട്ട വാഹനങ്ങള്‍ക്കാണ് മന്ത്രി ഇടപെട്ട് ഇളവുനല്‍കിയത്. യാത്രാസുരക്ഷിതത്വത്തെ ഇത് ബാധിക്കുമെന്ന് ആശങ്കയുണ്ട്.


ബസുകളുടെ ഉപയോഗ കാലാവധി 15 വര്‍ഷമായി ആദ്യം നിജപ്പെടുത്തിയത് കേരളമാണ്.

Post a Comment

0 Comments