banner

വടക്കൻ സിക്കിമിൽ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് പ്രളയം!, 23 സൈനികരെ കാണാതായി, സൈനിക വാഹനങ്ങള്‍ ചെളിയില്‍ പുതഞ്ഞ നിലയിൽ

ന്യൂഡൽഹി : വടക്കൻ സിക്കിമിലെ ലഖൻ വാലിയില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ സൈനിക ക്യാമ്ബ് മുങ്ങി. ഒഴുക്കില്‍പ്പെട്ട് 23 സൈനികരെ കാണാതായെന്ന് പ്രതിരോധ വകുപ്പ് വക്താവ് അറിയിച്ചു. കാണാതായവര്‍ക്കായി സൈന്യം തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സിങ്താമിന് സമീപമുള്ള ബര്‍ദാംഗില്‍ നിര്‍ത്തിയിട്ടിരുന്ന സൈനിക വാഹനങ്ങള്‍ ചെളിയില്‍ പുതഞ്ഞ നിലയിലാണ്. ലൊനാക് തടാകത്തിന് മുകളിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. ഇതേതുടര്‍ന്ന് ടീസ്ത നദിയില്‍ വെള്ളപ്പൊക്കമുണ്ടായി. ചുങ്‌താങ് അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിട്ടത് താഴ്ന്ന പ്രദേശങ്ങളിലെ ജലനിരപ്പ് 15 മുതല്‍ 20 അടി വരെ ഉയരാൻ കാരണമായെന്നും റിപ്പോര്‍ട്ട്.

Post a Comment

0 Comments