banner

തിരുവനന്തപുരത്തെയും കോട്ടയത്തെയും ഈ 3 സ്കൂളുകൾക്ക് നാളെ അവധി

തിരുവനന്തപുരം : ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റിയ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം താലൂക്കിൽ പെടുന്ന മൂന്ന് സ്കൂളുകൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. കൊഞ്ചിറവിള യു പി സ്കൂൾ, വെട്ടുകാട് എൽ പി സ്കൂൾ, ഗവൺമെന്റ് എം എൻ എൽ പി സ്കൂൾ വെള്ളായണി എന്നിവിടങ്ങളിലാണ് നാളെ അവധി.

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും വെള്ളപ്പൊക്കബാധിത മേഖലകളിലെ വേളൂർ സെന്റ് ജോൺസ് യു.പി.എസ്., തിരുവാർപ്പ് സെന്റ് മേരീസ് എൽ.പി.എസ്., കിളിരൂർ എസ്.എൻ.ഡി.പി. എച്ച്.എസ്.എസ്. എന്നീ സ്‌കൂളുകൾക്കും ഒക്‌ടോബർ അഞ്ച് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി. ചെങ്ങളം ഗവൺമെന്റ് എച്ച്.എസ്.എസിൽ ക്യാമ്പ് പ്രവർത്തിക്കുന്നുണ്ടെങ്കിലും സ്‌കൂളിന് അവധി ബാധകമല്ല.'

അതേസമയം സംസ്ഥാനത്ത് തുടർച്ചയായി പെയ്‌ത ശക്തമായ മഴയ്ക്ക് ശമനമായി. ചുരുക്കം സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്യുകയും ചെയ്തു. ഇന്ന് കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിരുന്നു. 

Post a Comment

0 Comments