banner

അഷ്ടമുടി ആശിർവാദിനെതിരെ നടപടിയുണ്ടാകും!, ലൈസൻസ് കൊടുക്കാൻ കഴിയുന്നതെങ്കിൽ കൊടുക്കും പറ്റാത്തതെങ്കിൽ പൂട്ടിക്കും, ശക്തമായ നടപടി സ്വീകരിച്ചു വരുകയാണെന്ന് തൃക്കരുവ ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അജ്മീൻ എം. കരുവ - VIDEO

തൃക്കരുവ : തൃക്കരുവ ഗ്രാമ പഞ്ചായത്ത് പരിധിയിൽ കായൽ ഭൂമി കയ്യേറി വർഷങ്ങളായി ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ആശിർവാദ് ഹോംസ്റ്റേയ്ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അജ്മീൻ എം. കരുവ. ലൈസൻസ് കൊടുക്കാൻ കഴിയുന്നതെങ്കിൽ കൊടുക്കും അതിനു പറ്റാത്ത സ്ഥിതിയുണ്ടെങ്കിൽ പൂട്ടാനുള്ള നടപടികൾ ആരംഭിക്കുമെന്നും പഞ്ചായത്ത് പരിധിയിൽ ആകെ ഒരു ഹോംസ്റ്റേയ്ക്ക് മാത്രമാണ് ലൈസൻസ് ഉള്ളതെന്നും ആശിർവാദ് ഉൾപ്പെടെയുള്ള മറ്റ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുള്ളതായും ഇവകളിൽ മറ്റേതെങ്കിലും നിയമ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആശിർവാദിനെതിരായ വിവാദത്തിൽ അഷ്ടമുടി ലൈവ് ന്യൂസ് ഡിജിറ്റലിനോട് സംസാരിക്കവേയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

അതേ സമയം അഷ്ടമുടി ആശിർവാദ് ഹോം സ്റ്റേയ്ക്കെതിരായ പരാതിയിൽ നടപടി തൃക്കരുവ ഗ്രാമ പഞ്ചായത്ത് സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് പരാതിക്കാരൻ രംഗത്ത്. മണ്ണിട്ടു നികത്തിയെടുത്ത കായൽ ഭൂമിയെക്കുറിച്ച് പരാതിയിൽ സുചിപ്പിച്ചിരുന്നു. തുടർന്ന് വില്ലേജ് ഓഫീസിൽ നിന്ന് രേഖകൾ വരുന്ന മുറയ്ക്ക് നടപടി നിർദ്ദേശിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും പരാതി നൽകി ഒരു മാസം പിന്നിട്ടിട്ടും നടപടിയായിട്ടില്ല. ഹോം സ്റ്റേ യുടെ പ്രവർത്തനം ലൈസൻസില്ലാതെയെന്ന് അഷ്ടമുടി ലൈവ് ചൂണ്ടിക്കാട്ടിയിട്ടും നടപടി സ്വീകരിക്കാൻ പഞ്ചായത്ത് തയ്യാറായില്ലായിരുന്നു. തുടർന്ന് പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ നോട്ടീസ് കൈമാറുക മാത്രമാണ് പഞ്ചായത്ത് ചെയ്തത്. സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ തയ്യാറെടുക്കുകയാണ് പരാതിക്കാൻ.

Post a Comment

0 Comments