banner

ആലിയ ഭട്ടിന് പകരം സായ് പല്ലവി എത്തുന്നു!, ബോളിവുഡിനെ ഇളക്കിമറിക്കാൻ എത്തുന്ന സീരീസിൻ്റെ പുതിയ വിവരങ്ങൾ ഇങ്ങനെ

ബോളിവുഡ് സിനിമ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വമ്പന്‍ ചിത്രം രാമായണ സീരീസില്‍ സായ് പല്ലവിയും അഭിനയിക്കുന്നു.സീതയായി നടി വേഷമിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിതേഷ് തിവാരി ഒരുക്കുന്ന ചിത്രത്തില്‍ ആലിയ ഭട്ടിന് പകരക്കാരിയായാണ് സായ് പല്ലവി എത്തുന്നത്.

രണ്‍ബീര്‍ കപൂര്‍, യാഷ് തുടങ്ങിയ താരങ്ങളും സിനിമയിലുണ്ട്. അടുത്തവര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കും. ജൂലൈയില്‍ യാഷ് ചിത്രീകരണ സംഘത്തിനൊപ്പം ചേരും. 

ഓസ്‌കാര്‍ നേടിയ കമ്പനിയായ ഡി.എന്‍.ഇ.ജി ആണ് വിഎഫ്‌എക്‌സ് തയ്യാറാക്കുന്നത്. 2024 ഫെബ്രുവരി മുതല്‍ ചിത്രീകരണം ആരംഭിക്കും. രാമനും സീതയ്ക്കും പ്രാധാന്യം നല്‍കി കൊണ്ടാണ് സിനിമ രണ്ടാം ഭാഗത്തിലാണ് യാഷിന് കൂടുതല്‍ പ്രാധാന്യം ലഭിക്കുക. 15 ദിവസത്തെ ഷൂട്ട് ആയിരിക്കും യാഷിന് ഉണ്ടാകുക. ലുക്ക് ടെസ്റ്റ് ഇതിനോടകം തന്നെ കഴിഞ്ഞു.

Post a Comment

0 Comments