ഏഷ്യന്‍ ഗെയിംസ് ഇന്നത്തെ മത്സരത്തിൽ വനിതകളുടെ ലോങ് ജമ്പില്‍ മലയാളി താരം ആന്‍സി സോജന് വെള്ളി. ഇന്നു നടന്ന ഫൈനലില്‍ 6.63 മീറ്റര്‍ താണ്ടിയാണ് ആന്‍സി വെള്ളി മെഡൽ നേടിയത്. 6.73 മീറ്റര്‍ കണ്ടെത്തിയ ചൈനയുടെ ഷിഖി സിയോങ്ങിനാണ് സ്വര്‍ണമെഡൽ. 6.50 മീറ്ററുമായി ജപ്പാന്‍ താരം സമിരെ ഹാട്ട വെങ്കലം സ്വന്തമാക്കി. ആന്‍സിക്കൊപ്പം മത്സരിച്ച ഇന്ത്യയുടെ ഷൈലി സിങ്ങിന് 6.48 മീറ്ററില്‍ അഞ്ചാമതെത്താനേ കഴിഞ്ഞുള്ളു.
ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഇതുവരെ 16 ആയി. ഇന്ന് നേരത്തെ നടന്ന വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ ഇന്ത്യന്‍ താരങ്ങളായ പാരുള്‍ ചൗധരിയും പ്രീതി ലാംബയും യഥാക്രമം വെള്ളിയും വെങ്കലവും നേടിയിരുന്നു.
9:27.63 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് പാരുളിന്റെ വെള്ളിമെഡൽ നേട്ടം. പ്രീതിയാകട്ടെ 9:43.63 മിനിറ്റില്‍ ഓടിയെത്തിയാണ് വെങ്കലം സ്വന്തമാക്കിയത്.
0 Comments