ശൂരനാട് : സംഘടനാ വിരുദ്ധ പ്രവർത്തനവും സാമ്പത്തിക ക്രമക്കേടും ചൂണ്ടിക്കാട്ടി ആർ.എസ്.പി ലോക്കൽ കമ്മിറ്റി അംഗങ്ങളായ രണ്ടു പേരെ പുറത്താക്കി. ആർ.എസ്.പി ശൂരനാട് വടക്ക് ലോക്കൽ കമ്മിറ്റി അംഗങ്ങളായ തുളസീധരൻ പിള്ള, ഒ.കെ ഖാലിദ് എന്നിവരെയാണ് ശൂരനാട് മണ്ഡലം കമ്മിറ്റി പുറത്താക്കിയത്. ആർ.എസ്.പി ശൂരനാട് മണ്ഡലം കമ്മിറ്റി സെക്രട്ടറി തുണ്ടിൽ നിസാറാണ് ഈക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. സംഘടനാ വിരുദ്ധ പ്രവർത്തനവും സാമ്പത്തിക ക്രമക്കേടും ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് തുണ്ടിൽ നിസാർ അഷ്ടമുടി ലൈവിനോട് പറഞ്ഞു.
0 Comments