ഫസ്റ്റ് ലെഫ്റ്റനന്റ് ഹമദ് ഖലീഫ അല്‍-കുബൈസിയാണ് വെള്ളിയാഴ്ച മരിച്ചത്. കര്‍ത്തവ്യ നിര്‍വ്വഹണത്തിനിടെ രക്തസാക്ഷികളായ നാലു സൈനികരെയും എല്ലാകാലത്തും ബഹ്റൈൻ ചരിത്രത്തില്‍ ഓര്‍മ്മിക്കുമെന്ന് ബിഡിഎഫ് കമാൻഡര്‍ ഇൻ ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ ഷെയ്ഖ് ഖലീഫ ബിൻ അഹമദ് അല്‍ ഖലീഫ പറഞ്ഞു.
കബറടക്ക ചടങ്ങില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയല്‍ ഗാര്‍ഡ് കമാൻഡറുമായ ലഫ്റ്റ്. ജനറല്‍ ഷെയ്ഖ് നാസര്‍ ബിൻ ഹമദ് അല്‍ ഖലീഫ, റോയല്‍ ഗാര്‍ഡ് സ്പെഷ്യല്‍ ഫോഴ്സ് കമാൻഡര്‍ കേണല്‍ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അല്‍ ഖലീഫ എന്നിവര്‍ പങ്കെടുത്തു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സൗദി-യെമൻ തെക്കൻ അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരുന്ന ബഹറൈൻ സൈനികര്‍ ആക്രമിക്കപ്പെട്ടത്. ആളില്ലാ യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഹൂതി മിലിഷ്യ ആക്രമണം നടത്തിയത്. സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യ സേനയുടെ ഭാഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഇവിടെ ബഹ്റൈൻ സൈനികര്‍. ആക്രമണത്തെ സൗദി, യുഎഇ, കുവൈത്ത്, ഒമാൻ, മൊറോക്ക, അമേരിക്ക, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും യുഎന്നും ശക്തമായി അപലപിച്ചു.
0 Comments