banner

മോദി ഒരു വഞ്ചകൻ...അദ്ദേഹവുമായി കൂട്ടുകൂടാൻ ഞങ്ങളെ ഭ്രാന്തൻപട്ടിയൊന്നും കടിച്ചിട്ടില്ല!, നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കെ ടി രാമറാവു

ഹൈദരാബാദ് : ബി.ആര്‍.എസ് എൻ.ഡി.എക്കൊപ്പം ചേരാൻ ആഗ്രഹിച്ചിരുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തെ എതിര്‍ത്ത് വര്‍ക്കിങ് പ്രസിഡന്‍റ് കെ.ടി രാമറാവു. മോദിയെപോലെ ഒരു വഞ്ചകനുമായി കൂട്ടുകൂടാൻ പോരാളിയായ കെ.സി.ആര്‍ തയ്യാറാകില്ലെന്നും എൻ.ഡി.എയില്‍ ചേരാനുള്ള തീരുമാനമെടുക്കാൻ മാത്രം തങ്ങളെ ഭ്രാന്തുള്ള പട്ടിയൊന്നും കടിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

2020ല്‍ ഒരു പൊതുയോഗത്തിനിടെ കെ. ചന്ദ്രശേഖര റാവുവിന് എൻ.ഡി.എയുടെ ഭാഗമാകാൻ താത്പര്യമുണ്ടെന്ന് അറിയിച്ചിരുന്നുവെന്നും എന്നാല്‍ ഇത് താൻ എതിര്‍ത്തുവെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശം. ഇത്തരം പരാമര്‍ശങ്ങളിലൂടെ പെരുംനുണകളുടെ ഫാക്ടറിയാണ് തങ്ങളെന്ന് മോദി ഒരിക്കല്‍ കൂടി ഉറപ്പിച്ചിരിക്കുകയാണെന്ന് കെ.ടി.ആര്‍ പറഞ്ഞു. 

മോദിയെപോലെ ഒരു വഞ്ചകനുമായി കൂട്ടുകൂടാൻ ഒരിക്കലും കെ.സി.ആറിനെ പോലെ ഒരു പോരാളി ശ്രമിക്കില്ല. വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതിലൂടെ പ്രധാനമന്ത്രി തന്‍റെ സ്ഥാനത്തെയാണ് അപമാനിച്ചിരിക്കുന്നത്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കെ.ടി.ആറിനെ പാര്‍ട്ടിയില്‍ ഉയര്‍ന്ന പദവികള്‍ വഹിക്കാനാകുവിധം ഉയര്‍ച്ചയുണ്ടാകുന്നതിന് കെ. ചന്ദ്രശേഖര റാവു മോദിയില്‍ നിന്നും അനുഗ്രഹം വാങ്ങിയിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. തങ്ങളുടെ പാര്‍ട്ടിയില്‍ നടക്കുന്ന കാര്യങ്ങള്‍ക്ക് മോദിയോട് അഭിപ്രായം ചോദിക്കുന്നത് എന്തിനാണെന്നും അത്തരം വിഡ്ഢിത്തങ്ങള്‍ ചെയ്യാൻ തങ്ങളെ ഒരു ഭ്രാന്തുള്ള പട്ടിയും കടിച്ചിട്ടില്ലെന്നും കെ.ടി.ആര്‍ വ്യക്തമാക്കി.

Post a Comment

0 Comments