banner

ബസ് സ്‌കൂട്ടറിൽ ഇടിച്ച് അപകടം!, യാത്രക്കാരിയായ വീട്ടമ്മയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി, ഭർത്താവ് ചികിത്സയിൽ

കോഴിക്കോട് : പേരാമ്പ്ര – കുറ്റ്യാടി പാതയില്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. മുതുവണ്ണാച്ച കൊടുവള്ളിപുറത്ത് കുഞ്ഞിക്കണ്ണന്റെ ഭാര്യ വിജയ (51) ആണ് മരിച്ചത്. കുറ്റ്യാടിയില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന നദാഷ ബസാണ് ഇടിച്ചത്. 

പേരാമ്പ്രയില്‍ നിന്ന് ഭര്‍ത്താവിന് ഒപ്പം യാത്ര ചെയ്യുമ്പോള്‍ സ്കൂട്ടറില്‍ എതിരെ വന്ന ബസ് ഇടിക്കുകയായിരുന്നു. ലാസ്റ്റ് കല്ലോട് ബസ് സ്റ്റോപ്പിന് സമീപം കല്ലൂര്‍ റോഡ് ജംഗ്ഷനില്‍ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം നടന്നത്. 

ബസ് തട്ടി വീണ വിജയയുടെ ദേഹത്ത് കൂടെ ബസിന്റെ പിന്‍ ചക്രം കയറി ഇറങ്ങുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കുഞ്ഞിക്കണ്ണനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Post a Comment

0 Comments