കൊല്ലം : ചാത്തന്നൂർ മീനാട് കിഴക്ക് കൊല്ലാക്കുഴി ക്ഷേത്രത്തിനു സമീപം മിനി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ മീനാട് വിഷ്ണുഭവനിൽ വിഷ്ണു(26) ആണ് ചികിത്സയിലിരിക്കെ ഇന്ന് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് 6.30-നായിരുന്നു അപകടം. പാലമുക്ക് ഭാഗത്തുനിന്നു മീനാട് കിഴക്ക് ചന്തമുക്കിലേക്കു പോകുകയായിരുന്ന മിനി ബസിലേക്ക് എതിരേവന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ വിഷ്ണുവിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് മരണം സ്ഥിരീകരിച്ചു.
0 Comments