banner

സഹകരണ ബാങ്ക് തട്ടിപ്പ് കേസുകൾ!, സർക്കാർ പുറത്തുവിട്ട ക്രമക്കേട് നടത്തിയ ബാങ്കുകളുടെ പട്ടികയും നിയമസഭയിൽ മറുപടിയായി നൽകിയ പട്ടികയും തമ്മിൽ അന്തരം

തിരുവനന്തപുരം : സഹകരണ ബാങ്ക് തട്ടിപ്പുകളിലെ വിവരങ്ങൾ ആരാഞ്ഞു കൊണ്ട് ചോദിച്ച ചോദ്യ ങ്ങൾ എം.എൽ.എ എൻ.എ നെല്ലിക്കുന്നിന് നിയമസഭയിൽ നിന്ന് ലഭിച്ച രേഖയും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്നും പുറത്തുവന്ന രേഖയും തമ്മിൽ വൈരുദ്ധ്യം. നാല് പട്ടികയാണ് ഇതുവരെ നിയമസഭയില്‍ വെച്ചത്. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ 272 സ്ഥാപനത്തില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയെന്നും ഇതില്‍ 202എണ്ണം യുഡിഎഫ് ഭരിക്കുന്നതാണെന്നുമുള്ള പട്ടികയാണ് പുറത്തുവിട്ടത്.

അതേസമയം സംഘത്തിന്റെ പേര് പറയാത്ത പട്ടികയാണെങ്കിലും സര്‍ക്കാര്‍ നിയമസഭയില്‍ വെച്ച പട്ടികയില്‍ നല്ലൊരു പങ്കും സിപിഎം നിയന്ത്രണത്തിലുള്ളതാണ്. വൈരുദ്ധ്യം പട്ടികള്‍ തമ്മിലുള്ള എണ്ണത്തിലുമുണ്ട്. നിയമസഭയില്‍ 2019ല്‍ സര്‍ക്കാര്‍ പറഞ്ഞത് സാമ്പത്തിക തിരുമറി നടത്തിയ 121 സംഘങ്ങളാണ് ഉള്ളതെന്നാണ്. ഇതില്‍ സിപിഎം ഭരിക്കുന്ന സംഘങ്ങളാണ് കൂടുതല്‍. അഴിമതി നടത്തിയ സംഘങ്ങള്‍ 179 എണ്ണമുണ്ടെന്നും 2020 മാര്‍ച്ചില്‍ സര്‍ക്കാര്‍ സഭയില്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.

അതേസമയം 2022 ജൂലൈയില്‍ സര്‍ക്കാര്‍ പറഞ്ഞത് കാലാവധി കഴിഞ്ഞിട്ടും നിക്ഷേപം തിരിച്ചുകൊടുക്കാത്ത 164 സംഘങ്ങളുണ്ടെന്നുമാണ്. അന്ന് തന്നെയാണ് ക്രമക്കേട് കണ്ടെത്തിയ 399 സംഘങ്ങളുടെ പട്ടിക സഭയില്‍ വെച്ചത്. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ക്രമക്കേടുകളുടെ എണ്ണം 272 ആയി കുറഞ്ഞു.

Post a Comment

0 Comments