banner

ഒരു വ്യക്തിയുടെ അബദ്ധങ്ങൾ പാർട്ടി നിലപാടായി വാഖ്യാനിക്കരുത്!, തട്ടം പരാമർശം പാർട്ടിനയമല്ലെന്ന് എ.എം ആരിഫ്​ എം.പി

ആലപ്പുഴ : ഒരു വ്യക്തിയുടെ അബദ്ധങ്ങൾ പാർട്ടി നിലപാടായി വാഖ്യാനിക്കരുതെന്ന്​ എം എം ആരിഫ്​ എം പി. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ അനിൽകുമാറിന്‍റെ ​തട്ടവിവാദ പരാമർശത്തോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ.അനിൽകുമാറിന്‍റെ പ്രസംഗ വീഡിയോക്ലിപ്പ്​ കിട്ടിയപ്പോൾ തന്നെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായി സംസാരിച്ചു. അനിൽകുമാർ അങ്ങനെ സംസാരിച്ചിട്ടുണ്ടെങ്കിൽ അത്​ പാർട്ടി നയമ​ല്ലെന്ന്​ ഗോവിന്ദൻ മാഷ്​ പറഞ്ഞ പശ്ചാത്തലത്തിലാണ്​ കെ ടി ജലീലിന്‍റെ പോസ്​റ്റ്​ പങ്കുവച്ചത്​.

ഹിജാബിനുവേണ്ടി നിലകൊ​ണ്ട പാർട്ടിയാണ്​ സിപിഎം. മതപരമായ കാര്യങ്ങളിൽ അഭിപ്രായം പറയു​മ്പോൾ അനിൽകുമാർ കൂടുതൽ ശ്രദ്ധിക്കണം. അബദ്ധത്തിൽ പറഞ്ഞതാവും. അത് തെറ്റാണെന്ന് മുതിർന്ന നേതാക്കൾ പറഞ്ഞിട്ടുണ്ടെന്നും ആരിഫ് കൂട്ടിച്ചേർത്തു.

Post a Comment

0 Comments