കൊല്ലം : കൊല്ലം ബൈപ്പാസിൽ അയത്തിൽ ഭാഗത്ത് യുവാവിനെ കഞ്ചാവുമായി എക്സൈസ് പിടികൂടി. എട്ട് കിലോ കഞ്ചാവാണ് മാമ്പുഴ സ്വദേശി സനിൽകുമാറിൽ നിന്നും എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്. പാലത്തറയിലെ എക്സൈസ് പരിശോധനയിൽ 50 ഗ്രാം കഞ്ചാവുമായാണ് എക്സൈസ് പിടിയിലായത്. പിന്നാലെ കുതറി മാറി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എക്സൈസ് ഇയാളെ കീഴടക്കി.
തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മാമ്പുഴയിലെ ഇയാളുടെ വീട്ടിൽ നിന്നും എട്ട് കിലോയോളം കഞ്ചാവ് പിടികൂടുകയായിരുന്നു. ആവശ്യക്കാർക്ക് ഇയാൾ കഞ്ചാവ് ചില്ലറ വില്പന നടത്തുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി ഇയാളെ റിമാൻ്റ് ചെയ്തു.
0 Comments