banner

ഫോർബ്സിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇലോണ്‍ മസ്‌കിന് രണ്ടാംസ്ഥാനം!, 211 ബില്യൺ ഡോളർ ആസ്തിയുമായി ബെര്‍ണാഡ് അര്‍നോള്‍ട്ടിന് ആധിപത്യം, ഒമ്പതാം സ്ഥാനത്ത് ഒരു ഇന്ത്യക്കാരൻ

ലണ്ടൻ : അമേരിക്കൻ ബിസിനസ് മാഗസിൻ ഫോര്‍ബ്‌സ് 2023ല്‍ ലോകത്തിലെ ഏറ്റവും സമ്ബന്നരായ ശതകോടീശ്വരന്മാരുടെ പട്ടിക പുറത്തുവിട്ടു. 2023 ലെ ഏറ്റവും വലിയ സമ്ബന്നൻ ബെര്‍ണാഡ് അര്‍നോള്‍ട്ട് തന്നെ. 211 ബില്യണ്‍ ഡോളറാണ് ബെര്‍ണാഡ് അര്‍നോള്‍ട്ടിന്റെ ആസ്തി. പ്രമുഖ വ്യവസായിയും, നിക്ഷേപകനുമായ ബെര്‍ണാഡ് അര്‍നോള്‍ട്ട് ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഉല്‍പ്പന്ന കമ്ബനിയായ ലൂയി വിറ്റണ്‍ എസ്‌ഇയുടെ സഹസ്ഥാപകനും ചെയര്‍മാനും സിഇഒയുമാണ്.

180 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യൻ വ്യവസായി മുകേഷ് അംബാനിയും ഒമ്ബതാം സ്ഥാനത്താണ്. ആമസോണിന്റെ ജെഫ് ബെസോസ്, ഒറാക്കിളിന്റെ ലാറി എലിസണ്‍, വാറൻ ബഫറ്റ്, ബില്‍ ഗേറ്റ്‌സ് എന്നിവരും ആദ്യ പത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.

സമ്ബന്ന പട്ടിക

1 ബെര്‍ണാഡ് അര്‍നോള്‍ട്ട്- ആസ്തി – 211 ബില്യണ്‍ ഡോളര്‍ 

2 എലോണ്‍ മസ്‌ക് – ആസ്തി – 180 ബില്യണ്‍ ഡോളര്‍ 

3 ജെഫ് ബെസോസ് – ആസ്തി – 114 ബില്യണ്‍ ഡോളര്‍ 

4 ലാറി എല്ലിസണ്‍ – ആസ്തി – 107 ബില്യണ്‍ ഡോളര്‍ 

5 വാറൻ ബഫറ്റ് – ആസ്തി – 106 ബില്യണ്‍ ഡോളര്‍ 

6 ബില്‍ ഗേറ്റ്സ് – ആസ്തി – 104 ബില്യണ്‍ ഡോളര്‍ 

7 മൈക്കല്‍ ബ്ലൂംബെര്‍ഗ് – ആസ്തി – 94.5 ബില്യണ്‍ ഡോളര്‍ 

8 കാര്‍ലോസ് സ്ലിം ഹെലു & ഫാമിലി – ആസ്തി – 93 ബില്യണ്‍ ഡോളര്‍ 

9 മുകേഷ് അംബാനി – ആസ്തി – 83.4 ബില്യണ്‍ ഡോളര്‍ 

10 സ്റ്റീവ് ബാല്‍മര്‍ – ആസ്തി – 80.7 ബില്യണ്‍ ഡോളര്‍

Post a Comment

0 Comments