പാലക്കാട് : കേരളത്തിൽ സർവീസ് നടത്തുന്നതുൾപ്പടെയുള്ള ട്രെയിനുകളുടെ സമയത്തിൽ ഇന്നു മുതൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു.
ചെന്നൈ– മംഗളൂരു വെസ്റ്റ് കോസ്റ്റ്, എറണാകുളം–തിരുവനന്തപുരം വഞ്ചിനാട് ഉൾപ്പെടെയുള്ള ട്രെയിനുകളുടെ സമയത്തിലാണ് ഇന്നു മുതൽ മാറ്റം.
കന്യാകുമാരി–ബെംഗളൂരു ഐലൻഡ് എക്സ്പ്രസിന്റെ സമയം കൊല്ലത്തിനും വടക്കാഞ്ചേരിക്കും ഇടയിൽ മാറും. ഇടയ്ക്കുള്ള സ്റ്റേഷനുകളിൽ 15–30 മിനിറ്റ് നേരത്തേ എത്തും. പുണെ–കന്യാകുമാരി ജയന്തി ജനത, എറണാകുളം–തിരുവനന്തപുരം വഞ്ചിനാട്, മധുര–തിരുവനന്തപുരം അമൃത തുടങ്ങിയവ എത്തിച്ചേരുന്ന സമയത്തിലും മാറ്റമുണ്ട്.
നാഷനൽ ട്രെയിൻ എൻക്വയറി സിസ്റ്റം (NTES) മൊബൈൽ ആപ്പിലും വെബ്സൈറ്റിലും ട്രെയിനുകളുടെ പുതുക്കിയ സമയക്രമം ഇന്നു മുതൽ ലഭ്യമാകും.
0 Comments