രോഗിയെ കയറ്റാൻ പോയതായതിനാൽ അമിത വേഗയിലായിരുന്നു ആംബുലൻസ്. എതിരെ വന്ന പിക്കപ്പിൽ നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ മുനീറിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കൊല്ലത്ത് രോഗിയെ കയറ്റാൻ പോയ ആംബുലൻസ് പിക്കപ്പിലിടിച്ച് അപകടം!, ഡ്രൈവറായ യുവാവിന് ഗുരുതര പരിക്ക്, ഇദ്ദേഹം തിരുവനന്തപുരത്ത് ചികിത്സയിൽ
കൊല്ലം : കടയ്ക്കൽ ചിതറയിൽ രോഗിയെ കയറ്റാൻ പോയ ആംബുലൻസ് പിക്കപ്പിലിടിച്ച് ആംബുലൻസ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. ആംബുലൻസ് ഡ്രൈവർ കടയ്ക്കൽ മുക്കുന്നം സ്വദേശി മുനീറി(26)നാണ് പരിക്കേറ്റത്. ചിതറ പാങ്ങോട് റോഡിൽ കല്ലുവെട്ടാം കുഴിക്ക് സമീപമായിരുന്നു സംഭവം. അപകടത്തിൽ മറ്റാർക്കും പരിക്കില്ല.
0 Comments