കൊല്ലം : പൊറോട്ടയും ബീഫും കടം കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവ് ഹോട്ടലിൽ അക്രമം കാണിച്ചതായി പരാതി. എഴുകോൺ പരുത്തുംപാറയിൽ അമ്മയും മകനും നടത്തുന്ന ഹോട്ടലിലാണ് സമീപവാസിയായ അനന്ദു അക്രമം നടത്തിയത്. വിൽക്കാനായി പാകം ചെയ്ത കറികളിലും പൊറോട്ടയിലും കല്ലും മണ്ണും വാരിയിടുകയും ഉടമകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. അക്രമം നടത്തിയ അനന്ദു നേരത്തെയും നിരവധി കേസുകളിൽ പ്രതിയാണെന്ന് പരാതിക്കാർ ആരോപിച്ചു.
പൊരിക്കൽ സ്വദേശികളായ രാധയും മകൻ തങ്കപ്പനുമാണ് ഹോട്ടൽ നടത്തുന്നത്. തുടർന്ന് ഹോട്ടലിലെത്തിയ അനന്ദു പൊറോട്ടയും ബീഫും കടം നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ മുൻപ് നിരവധി തവണകളിലായി ഭക്ഷണ സാധനം കടം വാങ്ങിയിട്ട് പണം നൽകാത്ത ആളായതിനാൽ ഉടമ അനന്ദുവിനോട് കടം നൽകാനാവില്ലെന്ന് പറഞ്ഞു. പിന്നാലെ ഹോട്ടൽ ഉടമകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വിൽക്കാനായി പാകം ചെയ്ത കറികളിലും പൊറോട്ടയിലും കല്ലും മണ്ണും വാരിയിടുകയുമായിരുന്നുവെന്ന് ഉടമ പറഞ്ഞു.
0 Comments