കൊല്ലം : ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസും ബൈക്കും കാറും അപകടത്തിൽപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് അപകടം. കൊട്ടിയത്തിന് സമീപം മൈലക്കാട് ഇറക്കത്താണ് സംഭവം. ബൈക്ക് - കാർ യാത്രികർക്ക് പരിക്കേറ്റതായാണ് വിവരം. ഇടിയിൽ കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്. സംഭവത്തേതുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
0 Comments