തിരുവനന്തപുരം : ട്രിവാൻഡ്രം ക്ലബ്ബില്‍ ചീട്ടുകളി സംഘം പിടിയില്‍. പണംവെച്ച് ചീട്ടുകളിച്ച സംഭവത്തില്‍ ഒമ്ബതുപേരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. യുണൈറ്റഡ് ഇലക്‌ട്രിക്കല്‍ ഇൻഡസ്ട്രീസ് എം.ഡി. എസ്.ആര്‍. വിനയ്കുമാറും അറസ്റ്റിലായവരില്‍പ്പെടുന്നു. മുൻ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരനാണ് വിനയ്കുമാര്‍.
പിടിയിലായവരില്‍നിന്ന് 5.6 ലക്ഷം രൂപ കണ്ടെടുത്തു. രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ക്ലബ്ബിലെ അഞ്ചാംനമ്ബര്‍ കോട്ടേഴ്സിലായിരുന്നു ഇവര്‍ ചീട്ടുകളിയില്‍ ഏര്‍പ്പെട്ടിരുന്നത്. വിനയ്കുമാറിന്റെ പേരിലെടുത്ത മുറിയിലായിരുന്നു ചീട്ടുകളി നടന്നത്. അറസ്റ്റിലായവരില്‍ വിവിധ ജില്ലകളില്‍പ്പെടുന്നവരുണ്ട്.
0 Comments